Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ulikkal Panchayat

Kannur

സി. ​അ​ച്യു​ത​മേ​നോ​ൻ പു​ര​സ്‌​കാ​ര നിറവിൽ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത്

ഉ​ളി​ക്ക​ൽ: കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച പ്ര​വൃ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സി. ​അ​ച്യു​ത​മേ​നോ​ൻ കാ​ർ​ഷി​ക അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തും. സം​സ്ഥാ​ന​ത്ത് കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡാ​ണ് കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നൊ​പ്പം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തും പ​ങ്കി​ട്ട​ത്. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള 10 ല​ക്ഷം രൂ​പ ഇ​രു​സ്‌​ഥാ​പ​ന​ങ്ങ​ളും പ​ങ്കു​വ​യ്ക്കും.

2023-24, 2024-25, 2025-26 കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ണ് അ​വാ​ർ​ഡ്. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 2023-24ൽ ​ജി​ല്ല​യി​ൽ ര​ണ്ടും 2024-25ൽ ​ജി​ല്ല​യി​ൽ ഒ​ന്നാം സ്‌​ഥാ​ന​വും നേ​ടി​യി​രു​ന്നു. 2025-26ൽ ​ഇ​ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​മാ​ക്കി ഉ​യ​ർ​ത്തി. പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന​ത​ല​ത്തി​ൽ ല​ഭി​ച്ച നേ​ട്ടം ക​ർ​ഷ​ക​ർ​ക്കും കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഭ​ര​ണ​സ​മി​തി​ക്കും മു​ൻ ഭ​ര​ണ സ​മി​തി​ക്കു​മു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ്. ഇ​തി​നാ​യി മു​ൻ കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യി​രു​ന്ന പി. ​അ​ശ്വ​തി, കെ.​ജെ. രേ​ഖ, നി​ല​വി​ലെ കൃ​ഷി ഓ​ഫീ​സ​ർ ജിം​സി മ​രി​യ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ആ​ൻ​മ​രി​യ എ​ന്നി​വ​രു​ടെ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ഹാ​യ​ക​ര​മാ​യി.

വി​വി​ധ ത​ല​ങ്ങ​ളി​ലെ മി​ക​വാ​ണ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത്. സം​സ്ഥാ​ന​ത്ത് സ്വ​ന്ത​മാ​യി കാ​ർ​ഷി​ക ന​ഴ്‌​സ​റി​യു​ള്ള ഏ​ക പ​ഞ്ചാ​യ​ത്ത്, തൊ​ഴി​ലു​റ​പ്പ്, കു​ടും​ബ​ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ർ​ഷി​ക അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ക്ക​ൽ, 22 വാ​ർ​ഡി​ലെ​യും ക​ർ​ഷ​ക​ർ അം​ഗ​ങ്ങ​ളാ​യ കാ​ർ​ഷി​ക ക​ർ​മ​സേ​ന, 56 മാ​തൃ​ക കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ, വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ തീ​ർ​ത്ത സോ​ളാ​ർ തൂ​ക്കു​വേ​ലി, മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മി​ക​ച്ച ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി 36 മാ​തൃ​ക കൃ​ഷി തോ​ട്ട​ങ്ങ​ൾ, പ​ച്ച​ക്ക​റി സ്വ​യം പ​ര്യാ​പ്‌​ത​മാ​ക്കു​ന്ന​തി​ന് വീ​ടു​ക​ളി​ൽ ഓ​രോ വ​ർ​ഷ​വും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന 80000 ത്തോ​ളം പ​ച്ച​ക്ക​റി തൈ​ക​ൾ തു​ട​ങ്ങി കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന ല​ക്ഷ്യം​വ​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​വാ​ർ​ഡ് നി​ല​നി​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി പ​റ​ഞ്ഞു.

Latest News

Corehub Up